ന്യൂഡൽഹി: ലൈംഗിക പീഡന പരാതിയിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയ സുപ്രീം കോടതി ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് പരാതിക്കാരി. റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് ആഭ്യന്തര അന്വേഷണ സമിതിക്ക് പരാതിക്കാരി കത്തെഴുതി. റിപ്പോർട്ടിന്റെ പകർപ്പ് ലഭിക്കാൻ തനിക്ക് അവകാശമുണ്ടെന്ന് അവർ പറഞ്ഞു.

തനിക്കും പൊതുജനങ്ങൾക്കും റിപ്പോർട്ടിന്റെ പകർപ്പ് ലഭിക്കാതിരിക്കാനുള്ള തരത്തിലാണ് സമിതയുടെ നടപടികളെന്ന് അവർ ആരോപിച്ചു. സമിതിയുടെ റിപ്പോർട്ടിന്റെ പകർപ്പ് നിഷേധിക്കുന്നത് ന്യായത്തെ പരിഹസിക്കലാണെന്നും അവർ പറഞ്ഞു. നിലവിലുള്ള തൊഴിൽസ്ഥലത്തെ ലൈംഗിക പീഡന നിരോധന നിയമപ്രകാരം റിപ്പോർട്ടിന്റെ പകർപ്പ് ലഭിക്കാൻ തനിക്ക് അവകാശമുണ്ടെന്നും പരാതിക്കാരി കൂട്ടിച്ചേർത്തു. സുപ്രീം കോടതിയിലെ മുൻജീവനക്കാരിയാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗെഗോയ്ക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയത്.

സുപ്രീം കോടതി ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള ആഭ്യന്തര സമിതിയാണ് പരാതി അന്വേഷിച്ചത്. ജസ്റ്റിസുമാരായ ഇന്ദിരാ ബാനർജിയും ഇന്ദു മൽഹോത്രയുമായിരുന്നു സമിതിയിലെ അംഗങ്ങൾ. പരാതിക്കാരിയുടെ ആരോപണത്തിൽ കഴമ്പില്ലെന്ന് സമിതി കണ്ടെത്തുകയായിരുന്നു. ഒക്ടോബർ മാസം രണ്ടുദിവസങ്ങളിൽ ഗരഞ്ജൻ ഗൊഗോയ് തന്നോട് മോശമായി പെരുമാറിയെന്നും വഴങ്ങാത്തതിനാൽ ജോലിയിൽനിന്ന് പിരിച്ചുവിട്ടെന്നും കാണിച്ച് ഏപ്രിൽ 19നാണ് പരാതിക്കാരി സുപ്രീം കോടതിയിലെ 22 ജസ്റ്റിസുമാർക്ക് കത്തയച്ചത്.

content highlights:  allegation against cji ranjan gogoi, in house report
Share To:

Admin

It has been the Kozhikode district based news, helpline numers...etc and other public service portal facebook twitter instagram telegram whatsapp youtube email

Post A Comment:

0 comments so far,add yours