കോയമ്പത്തൂർ: നവജാത ശിശുവിനെ സർക്കാർ ആശുപത്രിയിൽ നിന്നു മോഷ്ടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഉദുമൽപ്പേട്ട സ്വദേശിനി മാരിയമ്മയെ (50) പോലീസ് വ്യാഴാഴ്ച്ച അറസ്റ്റ് ചെയ്തു. പൊള്ളാച്ചിയിലെ സർക്കാർ ആശുപത്രിയിൽ നിന്നാണ് ഇവർ അഞ്ച് ദിവസം മാത്രം പ്രായമുള്ള കുട്ടിയെ മോഷ്ടിച്ചത്. മെയ് അഞ്ചിനാണ് സംഭവം



അണ്ണാമലയ്ക്ക് സമീപമുള്ള നാരികൽപ്പാത്തിയിലെ ഗോത്ര വിഭാഗത്തിൽപ്പെട്ട ദമ്പതിമാരുടെ കുട്ടിയെ ആണ് മോഷ്ടിച്ചു കൊണ്ടുപോയത്. ആശുപത്രിയിൽ വെച്ച് മാരിയമ്മ കുട്ടിയുടെ മാതാപിതാക്കളെ സമീപിച്ച് തന്റെ ഭർത്താവ് ഇതേ ആശുപത്രിയിൽ പുരുഷൻമാരുടെ വാർഡിൽ അഡ്മിറ്റായെന്നും താൻ തനിച്ചെയുള്ളുവെന്നും അതിനാൽ കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്ന സ്ത്രീകളുടെ വാർഡിൽ നിൽക്കാൻ അനുവദിക്കണമെന്നും പറഞ്ഞു. കുഞ്ഞിനെ താൻ നോക്കികൊള്ളാമെന്നും മാരിയമ്മ ദമ്പതിമാർക്ക് ഉറപ്പ് നൽകി. കുറച്ച് മണിക്കൂറുകൾക്ക് ശേഷം മാരിയമ്മ കുട്ടിയുമായി കടന്നു കളഞ്ഞു.

കുട്ടിയെ നഷ്ടപ്പെട്ടതായി ദമ്പതികൾ പരാതിപ്പെട്ട ഉടനെ ആശുപത്രി അധികൃതർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം വിവരം പോലീസിൽ അറിയിച്ചു. അന്വേഷണത്തിനൊടുവിൽ മാരിയമ്മയെ പോലീസ് അറസ്റ്റ് ചെയ്ത് കോയമ്പത്തൂർ ജയിലിലേക്ക് മാറ്റി.

Highlight: 50 years old Woman lifts 5-day-old infant from govt hospital
Share To:

Admin

It has been the Kozhikode district based news, helpline numers...etc and other public service portal facebook twitter instagram telegram whatsapp youtube email

Post A Comment:

0 comments so far,add yours