Articles by "Kerala"
Showing posts with label Kerala. Show all posts


ബെംഗളൂരു:കേരളത്തിലേക്ക് വോൾവൊ മൾട്ടി ആക്സിൽ സ്ലീപ്പർ ബസ് സർവീസുമായി (അംബാരി ഡ്രീം ക്ലാസ്) കർണാടക ആർ.ടി.സി. ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കാണ് സർവീസ്.



ഈ മാസം ഒമ്പതിന് സർവീസ് ആരംഭിക്കുമെന്ന് കർണാടക ആർ.ടി.സി. അധികൃതർ അറിയിച്ചു. രാത്രി 9.32-ന് ബെംഗളൂരു ശാന്തിനഗറിൽനിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 7.47-ന് എറണാകുളത്തെത്തും.

തിരിച്ച് രാത്രി 9.01-ന് എറണാകുളത്തുനിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 7.16-ന് ബെംഗളൂരുവിലെത്തുന്ന വിധമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. സേലം വഴിയാണ് സർവീസ്. 1,410 രൂപയാണ് ടിക്കറ്റ് നിരക്ക്.

കർണാടക ആർ.ടി.സി.യുടെ റിസർവേഷൻ കൗണ്ടറുകളിൽനിന്ന് വെബ്സൈറ്റിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാം. ആദ്യമായിട്ടാണ് കർണാടക ആർ.ടി.സി. കേരളത്തിലേക്ക് വോൾവൊ മൾട്ടി ആക്സിൽ സ്ലീപ്പർ ബസ് സർവീസ് ആരംഭിക്കുന്നത്. ഉടൻ തന്നെ തൃശ്ശൂരിലേക്കും കോഴിക്കോട്ടേക്കും വോൾവൊ മൾട്ടി ആക്സിൽ സ്ലീപ്പർ ബസ് സർവീസ് ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.

സ്വകാര്യ ബസുകളുടെ ചൂഷണത്തിനിരയാകാതെ മികച്ച സൗകര്യത്തിൽ യാത്ര ചെയ്യാനുള്ള സൗകര്യമാണ് കർണാടക ആർ.ടി.സി. ഒരുക്കുന്നത്. ഇത്തരത്തിൽ കൂടുതൽ സർവീസ് ആരംഭിക്കുന്നത് മലയാളികൾക്ക് പ്രതീക്ഷ നൽകുന്നു.

Highlights: Karnataka RTC Bus Service From Bangalore To Cochin



തിരുവനന്തപുരം:സംസ്ഥാനത്തെ റെയില്‍വേ വികസനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് കേന്ദ്ര റെയില്‍വേ സഹമന്ത്രി രാജെന്‍ ഗൊഹെയ്ന്‍. സംസ്ഥാനത്തെ രണ്ടാമത്തെ അന്ത്യോദയ എക്സ്പ്രസായ കൊച്ചുവേളി-മംഗലാപുരം അന്ത്യോദയ എക്സ്പ്രസ് ട്രെയിന്‍ സര്‍വ്വീസ് ഫ്ളാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, സംസ്ഥാന മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, സി.പി.നാരായണന്‍ എം.പി.മേയര്‍ വി.കെ. പ്രശാന്ത്, എം. എല്‍.എമാരായ ഒ. രാജഗോപാല്‍, വി.എസ്.ശിവകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ അഡി.ജനറല്‍ മാനേജര്‍ പി.കെ. മിശ്ര സ്വാഗതവും ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ശിരിഷ് കുമാര്‍ സിന്‍ഹ നന്ദിയും പറഞ്ഞു.

ട്രെയിൻ ഫ്ലാഗ് ഓഫ് കർമം കേന്ദ്ര റെയില്‍വേ സഹമന്ത്രി രാജെന്‍ ഗൊഹെയ്ന്‍ നിർവ്വഹിക്കുന്നു.


ഇന്നലെ രാവിലെ 10 മണിക്കായിരുന്നു ഉദ്ഘാടന സര്‍വ്വീസ്. ഞായറാഴ്ച മുതലാണ് റെഗുലര്‍ സര്‍വ്വീസ് തുടങ്ങുക. ശനി, വ്യാഴം ദിവസങ്ങളില്‍ രാത്രി 9.25 ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 9.15 ന് മംഗലാപുരത്തും വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 8 ന് മംഗലാപുരത്തുനിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8.10 ന് കൊച്ചുവേളിയിലും എത്തുന്നതാണ് റെഗുലര്‍ സര്‍വ്വീസ്. സംസ്ഥാനത്തെ രണ്ടാമത്തെ അന്ത്യോദയ എക്സ്പ്രസാണിത്. എറണാകുളം-പാറ്റ്നയാണ് ആദ്യ അന്ത്യോദയ എക്സ്പ്രസ്.

മുന്‍കൂര്‍ സീറ്റ് റിസര്‍വേഷനില്ലാത്ത എല്ലാകോച്ചുകളും അണ്‍റിസര്‍വ്വ്ഡ് സീറ്റിംഗ് മാത്രമുള്ള ട്രെയിനുകളാണ് അന്ത്യോദയ എക്സ്പ്രസ്. സാധാരണ അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് കോച്ചുകളിലെ ടിക്കറ്റ് നിരക്കിനെക്കാള്‍ 15 ശതമാനം അധികമായിരിക്കും ടിക്കറ്റ് നിരക്ക്. മംഗലാപുരം-കൊച്ചുവേളി അന്ത്യോദയയില്‍ 18 കോച്ചുകളുണ്ട്. ആധുനിക എല്‍.എച്ച്‌.ബി.കോച്ചുകളാണിതെല്ലാം. കുടിവെള്ളം, മൊബൈല്‍ റീച്ചാര്‍ജ്ജിംഗ് ,ലഗ്ഗേജ് റാക്ക്, ബയോ ടോയ്ലറ്റ് തുടങ്ങിയ സൗകര്യങ്ങളുണ്ട്. സീറ്റ് പക്ഷെ ബക്കറ്റ് സീറ്റല്ല, നീളത്തിലുള്ള കുഷ്യന്‍ ബഞ്ച് സീറ്റുകളാണ്. കൊച്ചുവേളിയില്‍ നിന്ന് 11.50 മണിക്കൂറുകൊണ്ട് മംഗലാപുരത്തെത്തും. കൊല്ലം, എറണാകുളം, തൃശ്ശൂര്‍, ഷൊര്‍ണ്ണൂര്‍, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങി ആറിടങ്ങളിലാണ് സ്റ്റോപ്പുള്ളത്. ആലപ്പുഴ വഴിയാണ് സര്‍വ്വീസ്. കൊല്ലത്ത് 3 മിനിറ്റ്, തൃശ്ശൂരില്‍ 2 മിനിറ്റ്, ഷൊര്‍ണ്ണൂരില്‍ 10 മിനിറ്റ് മറ്റ് സ്റ്റേഷനുകളില്‍ 5 മിനിറ്റ് വീതവും സ്റ്റോപ്പുണ്ട്. ട്രെയിന്‍ നമ്പര്‍ 16355/16356.


കോഴിക്കോട്: പാസ്പോർട്ട് വെരിഫിക്കേഷനു കാലതാമസം ഒഴിവാക്കുന്നതിനായി തുടക്കമിട്ട ഇ-വെരിഫിക്കേഷൻ സംവിധാനം ഒരു മാസത്തിനകം എല്ലാ ജില്ലകളിലും നടപ്പാക്കും. പൊലീസ് വെരിഫിക്കേഷൻ റിപ്പോർട്ടിന് ഇപ്പോൾ ഇരുപതു ദിവസം മുതൽ ഒരു മാസം വരെ വേണ്ടിവരുന്നുണ്ട്. ഇത് അഞ്ചുദിവസം വരെയായി കുറയ്ക്കാൻ വിഐപി ആപ്ലിക്കേഷനിലൂടെ സാധിക്കും. പൈലറ്റ് അടിസ്ഥാനത്തിൽ മലപ്പുറം ജില്ലയിൽ ഇതു നേരത്തേ നടപ്പാക്കിയിരുന്നു. പിന്നാലെ കണ്ണൂർ, പാലക്കാട്, കോഴിക്കോട് റൂറൽ, തൃശൂർ റൂറൽ, എറണാകുളം റൂറൽ എന്നിവിടങ്ങളിലേക്കും വ്യാപിപ്പിച്ചു.

 പാസ്പോർട്ട് ഇ-വെരിഫിക്കേഷൻ ഇങ്ങനെ

ക്രൈം റെക്കോർഡ്സ് ബ്യൂറോയ്ക്ക് പുതിയ സംവിധാനം അനുസരിച്ച്, അപേക്ഷകന്റെ വ്യക്തിഗത വിവരങ്ങൾ വെബ് ആപ്ലിക്കേഷനിലൂടെ ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോയ്ക്ക് അയച്ചു കുറ്റകൃത്യങ്ങളിൽ പങ്കാളിത്തമുണ്ടോയെന്നു പരിശോധിക്കും. തുടർന്നു വിവരങ്ങൾ ജില്ലാ സ്പെഷൽ ബ്രാഞ്ച് വഴി ഫീൽഡ് വെരിഫിക്കേഷൻ ഓഫിസറുടെ മൊബൈൽ/ലാപ്ടോപ്പിൽ എത്തും. പരിശോധന പൂർത്തിയാക്കിയ ശേഷം മൊബൈൽ/ലാപ്ടോപ് ആപ്ലിക്കേഷൻ വഴി തന്നെ ജില്ലാ സ്പെഷൽ ബ്രാഞ്ചിനു റിപ്പോർട്ട് നൽകും. ശേഷം, ജില്ലാ പൊലീസ് മേധാവിയുടെ ഡിജിറ്റൽ ഒപ്പോടുകൂടി വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്പോർട്ടലിൽ അപ്ലോഡ് ചെയ്യുന്നതോടെ വെരിഫിക്കേഷൻ പൂർത്തിയാകും.



തിരുവനന്തപുരം:ജൂലായ് നാല് മുതല്‍ സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി പണിമുടക്ക്. സംയുക്ത മോട്ടോര്‍ തൊഴിലാളി യൂണിയനാണ് സമരം പ്രഖ്യാപിച്ചത്. ഓട്ടോ ടാക്‌സി നിരക്കുകള്‍ പുനര്‍നിര്‍ണയിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള എല്ലാ സംഘടനകളും സമരത്തില്‍ പങ്കെടുക്കും