Powered by Blogger.

  • [getSocial type="facebook" link="https://facebook.com"]
  • [getSocial type="twitter" link="https://twitter.com"]
  • [getSocial type="instagram" link="https://facebook.com"]
  • [getSocial type="telegram" link="https://facebook.com"]
  • [getSocial type="whatsapp" link="https://facebook.com"]
  • [getSocial type="email" link="https://facebook.com"]

Follow

  • [getSocial type="facebook" link="https://facebook.com"]
  • [getSocial type="twitter" link="https://twitter.com"]
  • [getSocial type="instagram" link="https://facebook.com"]
  • [getSocial type="telegram" link="https://facebook.com"]
  • [getSocial type="whatsapp" link="https://facebook.com"]
  • [getSocial type="email" link="https://facebook.com"]

About Me

My photo
It has been the Kozhikode district based news, helpline numers...etc and other public service portal facebook twitter instagram telegram whatsapp youtube email

Search This Blog

demo1

Top News


കോയമ്പത്തൂർ: നവജാത ശിശുവിനെ സർക്കാർ ആശുപത്രിയിൽ നിന്നു മോഷ്ടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഉദുമൽപ്പേട്ട സ്വദേശിനി മാരിയമ്മയെ (50) പോലീസ് വ്യാഴാഴ്ച്ച അറസ്റ്റ് ചെയ്തു. പൊള്ളാച്ചിയിലെ സർക്കാർ ആശുപത്രിയിൽ നിന്നാണ് ഇവർ അഞ്ച് ദിവസം മാത്രം പ്രായമുള്ള കുട്ടിയെ മോഷ്ടിച്ചത്. മെയ് അഞ്ചിനാണ് സംഭവം



അണ്ണാമലയ്ക്ക് സമീപമുള്ള നാരികൽപ്പാത്തിയിലെ ഗോത്ര വിഭാഗത്തിൽപ്പെട്ട ദമ്പതിമാരുടെ കുട്ടിയെ ആണ് മോഷ്ടിച്ചു കൊണ്ടുപോയത്. ആശുപത്രിയിൽ വെച്ച് മാരിയമ്മ കുട്ടിയുടെ മാതാപിതാക്കളെ സമീപിച്ച് തന്റെ ഭർത്താവ് ഇതേ ആശുപത്രിയിൽ പുരുഷൻമാരുടെ വാർഡിൽ അഡ്മിറ്റായെന്നും താൻ തനിച്ചെയുള്ളുവെന്നും അതിനാൽ കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്ന സ്ത്രീകളുടെ വാർഡിൽ നിൽക്കാൻ അനുവദിക്കണമെന്നും പറഞ്ഞു. കുഞ്ഞിനെ താൻ നോക്കികൊള്ളാമെന്നും മാരിയമ്മ ദമ്പതിമാർക്ക് ഉറപ്പ് നൽകി. കുറച്ച് മണിക്കൂറുകൾക്ക് ശേഷം മാരിയമ്മ കുട്ടിയുമായി കടന്നു കളഞ്ഞു.

കുട്ടിയെ നഷ്ടപ്പെട്ടതായി ദമ്പതികൾ പരാതിപ്പെട്ട ഉടനെ ആശുപത്രി അധികൃതർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം വിവരം പോലീസിൽ അറിയിച്ചു. അന്വേഷണത്തിനൊടുവിൽ മാരിയമ്മയെ പോലീസ് അറസ്റ്റ് ചെയ്ത് കോയമ്പത്തൂർ ജയിലിലേക്ക് മാറ്റി.

Highlight: 50 years old Woman lifts 5-day-old infant from govt hospital


ബെംഗളൂരു:കേരളത്തിലേക്ക് വോൾവൊ മൾട്ടി ആക്സിൽ സ്ലീപ്പർ ബസ് സർവീസുമായി (അംബാരി ഡ്രീം ക്ലാസ്) കർണാടക ആർ.ടി.സി. ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കാണ് സർവീസ്.



ഈ മാസം ഒമ്പതിന് സർവീസ് ആരംഭിക്കുമെന്ന് കർണാടക ആർ.ടി.സി. അധികൃതർ അറിയിച്ചു. രാത്രി 9.32-ന് ബെംഗളൂരു ശാന്തിനഗറിൽനിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 7.47-ന് എറണാകുളത്തെത്തും.

തിരിച്ച് രാത്രി 9.01-ന് എറണാകുളത്തുനിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 7.16-ന് ബെംഗളൂരുവിലെത്തുന്ന വിധമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. സേലം വഴിയാണ് സർവീസ്. 1,410 രൂപയാണ് ടിക്കറ്റ് നിരക്ക്.

കർണാടക ആർ.ടി.സി.യുടെ റിസർവേഷൻ കൗണ്ടറുകളിൽനിന്ന് വെബ്സൈറ്റിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാം. ആദ്യമായിട്ടാണ് കർണാടക ആർ.ടി.സി. കേരളത്തിലേക്ക് വോൾവൊ മൾട്ടി ആക്സിൽ സ്ലീപ്പർ ബസ് സർവീസ് ആരംഭിക്കുന്നത്. ഉടൻ തന്നെ തൃശ്ശൂരിലേക്കും കോഴിക്കോട്ടേക്കും വോൾവൊ മൾട്ടി ആക്സിൽ സ്ലീപ്പർ ബസ് സർവീസ് ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.

സ്വകാര്യ ബസുകളുടെ ചൂഷണത്തിനിരയാകാതെ മികച്ച സൗകര്യത്തിൽ യാത്ര ചെയ്യാനുള്ള സൗകര്യമാണ് കർണാടക ആർ.ടി.സി. ഒരുക്കുന്നത്. ഇത്തരത്തിൽ കൂടുതൽ സർവീസ് ആരംഭിക്കുന്നത് മലയാളികൾക്ക് പ്രതീക്ഷ നൽകുന്നു.

Highlights: Karnataka RTC Bus Service From Bangalore To Cochin


ന്യൂഡൽഹി: ലൈംഗിക പീഡന പരാതിയിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയ സുപ്രീം കോടതി ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് പരാതിക്കാരി. റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് ആഭ്യന്തര അന്വേഷണ സമിതിക്ക് പരാതിക്കാരി കത്തെഴുതി. റിപ്പോർട്ടിന്റെ പകർപ്പ് ലഭിക്കാൻ തനിക്ക് അവകാശമുണ്ടെന്ന് അവർ പറഞ്ഞു.

തനിക്കും പൊതുജനങ്ങൾക്കും റിപ്പോർട്ടിന്റെ പകർപ്പ് ലഭിക്കാതിരിക്കാനുള്ള തരത്തിലാണ് സമിതയുടെ നടപടികളെന്ന് അവർ ആരോപിച്ചു. സമിതിയുടെ റിപ്പോർട്ടിന്റെ പകർപ്പ് നിഷേധിക്കുന്നത് ന്യായത്തെ പരിഹസിക്കലാണെന്നും അവർ പറഞ്ഞു. നിലവിലുള്ള തൊഴിൽസ്ഥലത്തെ ലൈംഗിക പീഡന നിരോധന നിയമപ്രകാരം റിപ്പോർട്ടിന്റെ പകർപ്പ് ലഭിക്കാൻ തനിക്ക് അവകാശമുണ്ടെന്നും പരാതിക്കാരി കൂട്ടിച്ചേർത്തു. സുപ്രീം കോടതിയിലെ മുൻജീവനക്കാരിയാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗെഗോയ്ക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയത്.

സുപ്രീം കോടതി ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള ആഭ്യന്തര സമിതിയാണ് പരാതി അന്വേഷിച്ചത്. ജസ്റ്റിസുമാരായ ഇന്ദിരാ ബാനർജിയും ഇന്ദു മൽഹോത്രയുമായിരുന്നു സമിതിയിലെ അംഗങ്ങൾ. പരാതിക്കാരിയുടെ ആരോപണത്തിൽ കഴമ്പില്ലെന്ന് സമിതി കണ്ടെത്തുകയായിരുന്നു. ഒക്ടോബർ മാസം രണ്ടുദിവസങ്ങളിൽ ഗരഞ്ജൻ ഗൊഗോയ് തന്നോട് മോശമായി പെരുമാറിയെന്നും വഴങ്ങാത്തതിനാൽ ജോലിയിൽനിന്ന് പിരിച്ചുവിട്ടെന്നും കാണിച്ച് ഏപ്രിൽ 19നാണ് പരാതിക്കാരി സുപ്രീം കോടതിയിലെ 22 ജസ്റ്റിസുമാർക്ക് കത്തയച്ചത്.

content highlights:  allegation against cji ranjan gogoi, in house report

കോഴിക്കോട്:നഗരത്തിനായുള്ള മൊബിലിറ്റി ഹബ് പദ്ധതി കെ.എം.ആര്‍.എല്ലിന്റെ സഹകരണത്തോടെ നടപ്പാക്കാന്‍ നഗരസഭാ കൗണ്‍സിലില്‍ ധാരണ. സ്വകാര്യവ്യക്തികളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ വിശദമായ രൂപരേഖ സര്‍ക്കാരിനു സമര്‍പ്പിക്കും. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് നഗരസഭയുടെ പ്രത്യേക ദൗത്യസംഘം മേല്‍നോട്ടം വഹിക്കും.



നഗരസഭ അംഗീകരിച്ച മാസ്റ്റര്‍ പ്ലാന്‍ പ്രകാരമുള്ള പ്രവര്‍ത്തനങ്ങളാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത്. പദ്ധതിയുടെ രൂപകല്‍പനയും നിര്‍മാണച്ചുമതലയുമാണ് കെ.എം.ആര്‍.എല്ലിനെ ഏല്‍പ്പിക്കുന്നത്. സ്വകാര്യവ്യക്തികളില്‍ നിന്ന് ഇരുപതേക്കര്‍ ഭൂമി പദ്ധതിക്കായി ഏറ്റെടുക്കും. നഗരത്തിലെ തിരക്ക് ഒഴിവാക്കാന്‍ മൊബിലിറ്റി ഹബിന്റെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മേയര്‍ കൗണ്‍സിലിനെ അറിയിച്ചു. എന്നാല്‍ പദ്ധതി സംബന്ധിച്ച് വിശദമായ ചര്‍ച്ച കൗണ്‍സിലില്‍ നടത്താതതില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പ്രതിഷേധമറിയിച്ചു.



ദീര്‍ഘദൂര ബസുകള്‍ നഗരത്തിനുള്ളിലേക്ക് പ്രവേശിക്കാതെ ഹബിലേക്കെത്തുകയും അവിടെ നിന്നുതന്നെ പുറപ്പെടുകയും ചെയ്യുന്ന തരത്തിലാണ് പദ്ധതി. നഗരപരിധിയില്‍ സിറ്റി ബസുകള്‍ മാത്രമായാല്‍ ഗതാഗതക്കുരുക്കും കുറയുമെന്നാണ് കണ്ടെത്തല്‍. മലാപ്പറമ്പിലാണ് മൊബിലിറ്റി ഹബിനായി നഗരസഭ സ്ഥലം കണ്ടെത്തിയിട്ടുള്ളത്.

Content Highlights:KMRL Helps Calicut Mobility Hub Project


കോഴിക്കോട്‌: ഇന്റര്‍നാഷണല്‍ കയാക്കിംങ്‌ ചാമ്പ്യന്‍ഷിപ്പിന്‌ ഇത്തവണ കോഴിക്കോട്‌ വേദിയൊരുങ്ങും. ജൂലൈ 18  മുതൽ 21 വരെ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ പതിനെട്ടുരാജ്യങ്ങളില്‍ നിന്നായി പ്രശസ്‌ത താരങ്ങള്‍ പങ്കെടുക്കും. കോടഞ്ചേരി, പുലിക്കയം, ഇരുവഞ്ഞിപ്പുഴ, മീന്‍തുള്ളിപ്പാറ എന്നിവിടങ്ങളിലാണ്‌ പരിപാടി സംഘടിപ്പിക്കുന്നത്‌. അഞ്ചുവര്‍ഷമായി കയാക്കിംങ്‌ നടന്നിട്ടുണ്ടെങ്കിലും ഇന്റര്‍നാഷണല്‍ ചാമ്ബ്യന്‍ഷിപ്പിന്‌ അദ്യമായിട്ടാണ്‌ കേരളത്തില്‍ വേദിയൊരുങ്ങുന്നത്‌. ഏഷ്യയില്‍ തന്നെ ആദ്യമായിട്ടാണ്‌ ഇത്തരം ഒരു ചാമ്പ്യന്‍ഷിപ്പ്‌ നടക്കുന്നത്‌. കയാക്കിംങിനോട്‌ അനുബന്ധിച്ച്‌ ഓഫ്‌ റോഡിംഗ്‌, മൗണ്ടന്‍ ബൈക്കിംഗ്‌, നാടന്‍ ഭക്ഷണശാലകള്‍ എന്നിവയും ഉണ്ടാകും.

പ്രാദേശിക തലത്തിലുള്ളവരുടെ പൂര്‍ണ പിന്തുണയോട്‌ കൂടിയാണ്‌ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്‌. കലക്‌ട്രേറ്റ്‌ ചേമ്പറില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്‌ടര്‍ യു.വി ജോസ്‌, റോഷന്‍ കൈനടി (ജി.എം.ഐ), റാവിസ്‌ കാലിക്കറ്റ്‌ ജനറല്‍ മാനേജര്‍ അജിത്ത്‌ നായര്‍, ടൂറിസം ജോയിന്റ്‌ ഡയറക്‌ടര്‍ സി.എന്‍ അനിതകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.


കോഴിക്കോട്:കോഴിക്കോട്, വയനാട് ജില്ലകളിലെ ടൂറിസം രംഗത്ത് കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന വയനാട് ചുരം റോപ് വേയുടെ ശിലാസ്ഥാപനം ജൂലൈ 3-ന് കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൻസ് കണ്ണന്താനം നിർവഹിക്കും. ദക്ഷിണേന്ത്യയിലെ ഏറ്റവും വലുതെന്നു വിശേഷിപ്പിക്കാവുന്ന നിർദിഷ്ട റോപ്‌ വേയിൽ 50 കാറുകളിലായി 400 പേർക്ക് ഒരേസമയം യാത്ര ചെയ്യാം. ഒന്നര വർഷംകൊണ്ട് നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിക്കുവേണ്ടി ഒരുമരം പോലും വെട്ടിമാറ്റുകയോ പ്രകൃതിക്ക് കോട്ടംതട്ടുന്ന വിധത്തിലുള്ള നിർമാണ പ്രവർത്തനങ്ങൾ നടത്തുകയോ ചെയ്യില്ലെന്ന് ആസൂത്രകരിലൊരാളും വയനാട് ജില്ല ചേംബർ ഒാഫ് കോമേഴ്സ് പ്രസിഡൻറുമായ ജോണി പാറ്റാനി പറഞ്ഞു. 70 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. റോപ്‌ വേക്കുവേണ്ടി ലക്കിടി ഓറിയൻറൽ കോളജിന് സമീപം ആറര കോടി രൂപ മുടക്കി മൂന്ന് ഏക്കറും അടിവാരത്തു അഞ്ചുകോടി രൂപ നൽകി രണ്ടേക്കറും വാങ്ങിയിട്ടുണ്ട്. വനത്തിന് മുകളിലൂടെ പോകുന്ന റോപ്‌ വേക്ക് വനം വകുപ്പി​ന്റെ പ്രത്യേക അനുമതി ലഭിച്ചിട്ടുണ്ട്. വനംവകുപ്പിന് പകരം സ്ഥലം നൽകും.


കോഴിക്കോട്: ജില്ലയിലുൾപ്പെടെ 7 ജില്ലകളിൽ ആധുനിക രീതിയിൽ ഖരമാലിന്യ സംസ്‌കരണത്തിന് പ്ലാന്റ് സ്ഥാപിക്കുന്ന പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. തിരുവനന്തപുരം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ, കൊല്ലം, മലപ്പുറം എന്നീവയാണ് മറ്റു ജില്ലകൾ. പൊതുസ്വകാര്യ പങ്കാളിത്തത്തോടെയാണ് പ്ലാന്റുകൾ സ്ഥാപിക്കുന്നത്. മാലിന്യസംസ്‌കരണത്തിലൂടെ അഞ്ച് മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പ്ലാന്റുകൾക്കാണ് അനുമതി നൽകുന്നത്. ഏഴു ജില്ലകളിലും പ്ലാന്റ് സ്ഥാപിക്കാനുളള സ്ഥലം കെ.എസ്.ഐ.ഡി.സി കണ്ടെത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് കേന്ദ്രീകൃത മാലിന്യസംസ്‌കരണ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് ശുപാർശകൾ തയ്യാറാക്കുന്നതിന് ചീഫ് സെക്രട്ടറി ചെയർമാനായി കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. ഒരുവിധ മലിനീകരണവും ഇല്ലാതെ ശാസ്ത്രീയമായി സംസ്‌കരണം നടത്താനും അതിൽനിന്ന് ഊർജ്ജം ഉൽപാദിപ്പിക്കാനും കഴിയുന്ന സാങ്കേതികവിദ്യയാണ് പദ്ധതിക്ക് പ്രയോജനപ്പെടുത്തുക. ഇതിനുവേണ്ടി ഡൽഹി ആസ്ഥാനമായുളള ഐ.ആർ.ജി സിസ്റ്റം സൗത്ത് ഏഷ്യാ പ്രൈവറ്റ് ലിമിറ്റഡിനെ കൺസൾട്ടന്റായി കെ.എസ്.ഐ.ഡി.സി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഡിസൈൻ, ബിൽഡ്, ഫിനാൻസ്, ഓപ്പറേറ്റ് ആന്റ് ട്രാൻസ്ഫർ അടിസ്ഥാനത്തിലാണ് സ്വകാര്യപങ്കാളിത്തത്തോടെ പ്ലാന്റുകൾ സ്ഥാപിക്കുന്നത്.



തിരുവനന്തപുരം:സംസ്ഥാനത്തെ റെയില്‍വേ വികസനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് കേന്ദ്ര റെയില്‍വേ സഹമന്ത്രി രാജെന്‍ ഗൊഹെയ്ന്‍. സംസ്ഥാനത്തെ രണ്ടാമത്തെ അന്ത്യോദയ എക്സ്പ്രസായ കൊച്ചുവേളി-മംഗലാപുരം അന്ത്യോദയ എക്സ്പ്രസ് ട്രെയിന്‍ സര്‍വ്വീസ് ഫ്ളാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, സംസ്ഥാന മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, സി.പി.നാരായണന്‍ എം.പി.മേയര്‍ വി.കെ. പ്രശാന്ത്, എം. എല്‍.എമാരായ ഒ. രാജഗോപാല്‍, വി.എസ്.ശിവകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ അഡി.ജനറല്‍ മാനേജര്‍ പി.കെ. മിശ്ര സ്വാഗതവും ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ശിരിഷ് കുമാര്‍ സിന്‍ഹ നന്ദിയും പറഞ്ഞു.

ട്രെയിൻ ഫ്ലാഗ് ഓഫ് കർമം കേന്ദ്ര റെയില്‍വേ സഹമന്ത്രി രാജെന്‍ ഗൊഹെയ്ന്‍ നിർവ്വഹിക്കുന്നു.


ഇന്നലെ രാവിലെ 10 മണിക്കായിരുന്നു ഉദ്ഘാടന സര്‍വ്വീസ്. ഞായറാഴ്ച മുതലാണ് റെഗുലര്‍ സര്‍വ്വീസ് തുടങ്ങുക. ശനി, വ്യാഴം ദിവസങ്ങളില്‍ രാത്രി 9.25 ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 9.15 ന് മംഗലാപുരത്തും വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 8 ന് മംഗലാപുരത്തുനിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8.10 ന് കൊച്ചുവേളിയിലും എത്തുന്നതാണ് റെഗുലര്‍ സര്‍വ്വീസ്. സംസ്ഥാനത്തെ രണ്ടാമത്തെ അന്ത്യോദയ എക്സ്പ്രസാണിത്. എറണാകുളം-പാറ്റ്നയാണ് ആദ്യ അന്ത്യോദയ എക്സ്പ്രസ്.

മുന്‍കൂര്‍ സീറ്റ് റിസര്‍വേഷനില്ലാത്ത എല്ലാകോച്ചുകളും അണ്‍റിസര്‍വ്വ്ഡ് സീറ്റിംഗ് മാത്രമുള്ള ട്രെയിനുകളാണ് അന്ത്യോദയ എക്സ്പ്രസ്. സാധാരണ അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് കോച്ചുകളിലെ ടിക്കറ്റ് നിരക്കിനെക്കാള്‍ 15 ശതമാനം അധികമായിരിക്കും ടിക്കറ്റ് നിരക്ക്. മംഗലാപുരം-കൊച്ചുവേളി അന്ത്യോദയയില്‍ 18 കോച്ചുകളുണ്ട്. ആധുനിക എല്‍.എച്ച്‌.ബി.കോച്ചുകളാണിതെല്ലാം. കുടിവെള്ളം, മൊബൈല്‍ റീച്ചാര്‍ജ്ജിംഗ് ,ലഗ്ഗേജ് റാക്ക്, ബയോ ടോയ്ലറ്റ് തുടങ്ങിയ സൗകര്യങ്ങളുണ്ട്. സീറ്റ് പക്ഷെ ബക്കറ്റ് സീറ്റല്ല, നീളത്തിലുള്ള കുഷ്യന്‍ ബഞ്ച് സീറ്റുകളാണ്. കൊച്ചുവേളിയില്‍ നിന്ന് 11.50 മണിക്കൂറുകൊണ്ട് മംഗലാപുരത്തെത്തും. കൊല്ലം, എറണാകുളം, തൃശ്ശൂര്‍, ഷൊര്‍ണ്ണൂര്‍, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങി ആറിടങ്ങളിലാണ് സ്റ്റോപ്പുള്ളത്. ആലപ്പുഴ വഴിയാണ് സര്‍വ്വീസ്. കൊല്ലത്ത് 3 മിനിറ്റ്, തൃശ്ശൂരില്‍ 2 മിനിറ്റ്, ഷൊര്‍ണ്ണൂരില്‍ 10 മിനിറ്റ് മറ്റ് സ്റ്റേഷനുകളില്‍ 5 മിനിറ്റ് വീതവും സ്റ്റോപ്പുണ്ട്. ട്രെയിന്‍ നമ്പര്‍ 16355/16356.


കോഴിക്കോട്: പാസ്പോർട്ട് വെരിഫിക്കേഷനു കാലതാമസം ഒഴിവാക്കുന്നതിനായി തുടക്കമിട്ട ഇ-വെരിഫിക്കേഷൻ സംവിധാനം ഒരു മാസത്തിനകം എല്ലാ ജില്ലകളിലും നടപ്പാക്കും. പൊലീസ് വെരിഫിക്കേഷൻ റിപ്പോർട്ടിന് ഇപ്പോൾ ഇരുപതു ദിവസം മുതൽ ഒരു മാസം വരെ വേണ്ടിവരുന്നുണ്ട്. ഇത് അഞ്ചുദിവസം വരെയായി കുറയ്ക്കാൻ വിഐപി ആപ്ലിക്കേഷനിലൂടെ സാധിക്കും. പൈലറ്റ് അടിസ്ഥാനത്തിൽ മലപ്പുറം ജില്ലയിൽ ഇതു നേരത്തേ നടപ്പാക്കിയിരുന്നു. പിന്നാലെ കണ്ണൂർ, പാലക്കാട്, കോഴിക്കോട് റൂറൽ, തൃശൂർ റൂറൽ, എറണാകുളം റൂറൽ എന്നിവിടങ്ങളിലേക്കും വ്യാപിപ്പിച്ചു.

 പാസ്പോർട്ട് ഇ-വെരിഫിക്കേഷൻ ഇങ്ങനെ

ക്രൈം റെക്കോർഡ്സ് ബ്യൂറോയ്ക്ക് പുതിയ സംവിധാനം അനുസരിച്ച്, അപേക്ഷകന്റെ വ്യക്തിഗത വിവരങ്ങൾ വെബ് ആപ്ലിക്കേഷനിലൂടെ ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോയ്ക്ക് അയച്ചു കുറ്റകൃത്യങ്ങളിൽ പങ്കാളിത്തമുണ്ടോയെന്നു പരിശോധിക്കും. തുടർന്നു വിവരങ്ങൾ ജില്ലാ സ്പെഷൽ ബ്രാഞ്ച് വഴി ഫീൽഡ് വെരിഫിക്കേഷൻ ഓഫിസറുടെ മൊബൈൽ/ലാപ്ടോപ്പിൽ എത്തും. പരിശോധന പൂർത്തിയാക്കിയ ശേഷം മൊബൈൽ/ലാപ്ടോപ് ആപ്ലിക്കേഷൻ വഴി തന്നെ ജില്ലാ സ്പെഷൽ ബ്രാഞ്ചിനു റിപ്പോർട്ട് നൽകും. ശേഷം, ജില്ലാ പൊലീസ് മേധാവിയുടെ ഡിജിറ്റൽ ഒപ്പോടുകൂടി വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്പോർട്ടലിൽ അപ്ലോഡ് ചെയ്യുന്നതോടെ വെരിഫിക്കേഷൻ പൂർത്തിയാകും.



തിരുവനന്തപുരം:ജൂലായ് നാല് മുതല്‍ സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി പണിമുടക്ക്. സംയുക്ത മോട്ടോര്‍ തൊഴിലാളി യൂണിയനാണ് സമരം പ്രഖ്യാപിച്ചത്. ഓട്ടോ ടാക്‌സി നിരക്കുകള്‍ പുനര്‍നിര്‍ണയിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള എല്ലാ സംഘടനകളും സമരത്തില്‍ പങ്കെടുക്കും


കോഴിക്കോട്:രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കു പ്രചോദനം നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഐഐഎം ബിസിനസ് ഇൻകുബേറ്റർ ലൈവ് രണ്ടു വർഷം പിന്നിടുന്നു. പരിചയ സമ്പന്നരായ മാനേജ്മെന്റ് വിദഗ്ധരുടെയും രാജ്യാന്തര തലത്തിൽ ശ്രദ്ധേയമായ അലുംനിയുടെയും സഹകരണത്തോടെയും വിദഗ്ധ ഉപദേശത്തോടെയും ക്യാംപസിൽ പ്രവർത്തിക്കുന്ന ബിസിനസ് ഇൻകുബേറ്ററിനു വെല്ലുവിളി നിറഞ്ഞ പദ്ധതികൾ ഏറ്റെടുത്തു വിജയിപ്പിക്കുവാനായിട്ടുണ്ട്.

കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഇൻകുബേറ്റർ വഴി 29 സ്റ്റാർട്ട് അപ്പ് സംരംഭങ്ങളാണു വിവിധ മേഖലകളിലായി  തുടങ്ങാനായത്. ഈ വർഷം 11 പുതിയ സംരംഭങ്ങൾക്കു കൂടി തുടക്കം കുറിച്ചിട്ടുണ്ട്. ഇതിൽ അഞ്ചെണ്ണം പുറമെ നിന്നുള്ള നിക്ഷേപം സ്വീകരിച്ചാണു തുടങ്ങുന്നതെന്നും ശ്രദ്ധേയമാണ്. ഐഐഎംകെ ലൈവിന്റെ നേതൃത്വത്തിൽ പുതിയ സംരംഭങ്ങൾ എങ്ങനെ തുടങ്ങുന്നതിനാകുമെന്ന വിഷയത്തിൽ പത്താഴ്ച നീളുന്ന പരിശീലന പദ്ധതിയും നടപ്പാക്കാൻ ഉദ്ദേശിക്കുന്നുണ്ട്.



തിരുവനന്തപുരം:മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ററി സ്കൂളുകളിലും പ്ലസ് വണ്ണിന് 10 ശതമാനം സീറ്റുകൂടി കൂട്ടുവാന്‍ തീരുമാനിച്ചു. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്കൂളുകളിലും ഈ അധ്യയനവര്‍ഷം 20 ശതമാനം സീറ്റ് കുട്ടിയിട്ടുണ്ട്‌. ഇതിനു പുറമെയാണ് ആറു ജില്ലകളില്‍ 10 ശതമാനം സീറ്റുകൂടി കൂട്ടുന്നത്‌.


കോഴിക്കോട്: പുതുതായി അനുവദിച്ച വടകര റവന്യു ഡിവിഷൻ ഓഫിസ് മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. നവീകരിച്ച താലൂക്ക് ഓഫിസ് ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. സി.കെ. നാണു എംഎൽഎ അധ്യക്ഷത വഹിച്ചു.

എംഎൽഎമാരായ കെ. ദാസൻ, പാറക്കൽ അബ്ദുല്ല, നഗരസഭാധ്യക്ഷൻ കെ. ശ്രീധരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കോട്ടയിൽ രാധാകൃഷ്ണൻ, കെ. സജിത്ത്, സി.എച്ച്. ബാലകൃഷ്ണൻ, തിരുവള്ളൂർ മുരളി, കെ.എം. ശോഭ, കെ. കുഞ്ഞിരാമൻ, വി. പ്രതിഭ, എ.സി. സതി, നഗരസഭ ഉപാധ്യക്ഷ പി. ഗീത, കൗൺസിലർമാരായ പ്രേമകുമാരി വനമാലി, ടി.പി. പ്രസീത, എഡിഎം ടി.ജനിൽകുമാർ, സബ് കലക്ടർ വിഘ്നേശ്വരി, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ പി. ഗോകുൽദാസ്, ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് രമേശൻ പാലേരി, ഇ.കെ. നാരായണൻ, പി. മോഹനൻ, ടി.വി. ബാലൻ, പി.എം. അശോകൻ, ഉമ്മർ പാണ്ടികശാല, കെ. ലോഹ്യ, മുക്കം മുഹമ്മദ്, നവീന്ദ്രൻ, കൂട്ടത്താങ്കണ്ടി സുരേഷ്, ബാബു നല്ലളം, മനയചത്ത് ചന്ദ്രൻ, മനോജ് ആവള, വി.ഗോപാലൻ, ടി.വി. ബാലകൃഷ്ണൻ, ഹബീബ്, ആർഡിഒ വി.പി. അബ്ദുറഹിമാൻ എന്നിവർ പ്രസംഗിച്ചു.